PRESIDENT'S MESSAGE

Rasheed Ali Shihab , Panakkad

 മത-ഭൗതിക സമന്വയ വിദ്യാഭ്യാസ രംഗത്ത്‌ പുതിയ കാൽവെപ്പാണ് മംഗലാട് നഫീസതുൽ  മിസ്‌രിയ ഇൻസ്റ്റിറ്റ്യൂട്ട് .ആഴത്തിലുള്ള മതബോധവും അത്രതന്നെ പൊതുബോധവുമുള്ള മാതൃകാവനിതകളുടെ നിർമ്മിതിയാണ് നഫീസതുൽ  മിസ്‌രിയ ഇൻസ്റ്റിറ്റ്യൂട്ട് വിഭാവനം ചെയ്യുന്നത്. സമൂഹത്തിന് വെളിച്ചവും സ്ത്രീമനസ്സിന് തെളിച്ചവും നൽകാൻ പ്രാപ്തരായ ,മത-ഭൗതിക രംഗങ്ങളിൽ കഴിവ് തെളിയിച്ച് വളർന്നുവരുന്ന വനിതകൾ നമ്മുടെ സ്വപ്നമാണ് . അനിസ്ലാമികവും അധാർമ്മികവുമായ പ്രവണതകൾ   കടന്നുവരാതെ സമൂഹത്തിന്‍റെ പൊതു മണ്ഡലങ്ങളില്‍ അച്ചടക്കമുള്ള സ്ത്രീ സാനിദ്ധ്യം അനിവാര്യമായിതീര്നിട്ടുണ്ട്.

      മതപരമായ ആഴത്തിലുള്ള അറിവും സർവകലാശാലകളുടെ ബിരുദവും കരസ്ഥമാക്കി പുറത്തിറങ്ങുന്ന ഈ സ്ഥാപനത്തിലെ മഹിളകൾ ഭൗതികമായും ആത്മീയമായും ഔന്നത്യമുള്ളവരും പഠിപ്പിക്കാനും പറഞ്ഞുകൊടുക്കാനും പ്രചോദനം നൽകാനും ശേഷിയുള്ളവരും തലമുറകൾക്ക് ഉത്തമ സംസ്‌കാരവും ഉന്നതമൂല്യങ്ങളും പകർന്ന് നൽകാൻ പ്രാപ്തിയുള്ളവരുമാകും. നഫീസതുൽ മിസ്‌രിയ എന്ന മഹതിയുടെ മഹാചരിതം ജീവിതം കൊണ്ട് തൊട്ടറിയാൻ ഈ പെണ്‍കൊടികൾക്ക് സാധ്യമാകും.
മഹത്തായ ഒരു ദൗത്യം, സമാനതകൾ ഏറെ ഇല്ലാത്ത ഒരു സംരംഭം, ഈ സംരംഭത്തിന്റെ സംസ്ഥാപനത്തിലും നടത്തിപ്പിലും പുരോഗതിയിലും ഞങ്ങൾക്കൊപ്പം താങ്കളും ഉണ്ടാവണം. എല്ലാത്തരത്തിലും തലത്തിലുമുള്ള സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു